Choose Language :

Select your language

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസേർച്ച് (INSeR)

Image
Image
Image

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസേർച്ച് (INSeR)-ലേക്ക്സ് സ്വാഗതം. 2018-ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസേർച്ച് (INSeR), ഓങ്കോളജി മേഖലയിലെ പ്രമുഖ പരമോന്നത സ്ഥാപനമായ മലബാർ കാൻസർ സെന്റർ (പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച് – MCC (PGIOSR))- ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. മികച്ച ക്ലിനിക്കൽ നഴ്സിംഗ് വിദ്യാഭ്യാസത്തെ ലോകോത്തര ആരോഗ്യപരിചരണ സംവിധാനവുമായി സംയോജിപ്പിക്കുക എന്ന ദീർഘദർശനത്തോടെ MCC (PGIOSR), തലശ്ശേരിയുടെ ഡയറക്ടറായ ഡോ. സതീശൻ ബി.-യുടെനേതൃത്വത്തിലാണ് INSeR സ്ഥാപിതമായത്..


INSeR-ൽ, നഴ്സിംഗ് ഒരു കൃത്യതയാർന്ന ശാസ്ത്രവും അതോടൊപ്പം മനുഷ്യസ്നേഹവും കരുണയും ഉൾക്കൊള്ളുന്ന മഹത്തായ ഒരു കലയും ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പ്രമുഖ തൃതീയതല കാൻസർ ചികിത്സാകേന്ദ്രത്തിനുള്ളിൽ പ്രവർത്തിക്കുന്നതിനാൽ, വിദ്യാർത്ഥികൾക്ക് ശക്തമായ അക്കാദമിക് പഠനത്തോടൊപ്പം അത്യാധുനിക ക്ലിനിക്കൽ പരിശീലനവും അഡ്വാൻസ്ഡ് സിമുലേഷൻ അധിഷ്ഠിത പഠനവും ഉൾക്കൊള്ളുന്ന സമഗ്രമായ പഠനാനുഭവം ലഭിക്കുന്നു.

അംഗീകാരങ്ങളും അഫിലിയേഷനും

INSeR- താഴെ പറയുന്ന സ്ഥാപനങ്ങളുടെ അംഗീകാരവും അഫിലിയേഷനും ലഭിച്ചിട്ടുണ്ട്:

  1. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (INC) അംഗീകാരം
  2. കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ (KNMC) അംഗീകാരം
  3. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (KUHS) അഫിലിയേഷൻ

അക്കാദമിക് വിഭാഗങ്ങൾ

ഞങ്ങളുടെ വിദ്യാഭ്യാസ മികവിന്റെയും ക്ലിനിക്കൽ പരിശീലനത്തിന്റെയും അടിസ്ഥാനമായ അഞ്ച് പ്രധാനവിഭാഗങ്ങൾ:

• അഡൾട്ട് ഹെൽത്ത് നഴ്സിംഗ്
• ചൈൽഡ് ഹെൽത്ത് നഴ്സിംഗ്
• ഒബ്സ്റ്റെട്രിക് ആൻഡ് ഗൈനക്കോളജിക്കൽ നഴ്സിംഗ്
• മെന്റൽ ഹെൽത്ത് നഴ്സിംഗ്
• കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ്

ബാച്ചിലർ ഓഫ് സയൻസ് (B.Sc.) ഇൻ നഴ്സിംഗ്

നിലവിൽ INSeR-ൽ നാല് വർഷ ദൈർഘ്യമുള്ള B.Sc. നഴ്സിംഗ് കോഴ്സ് സമഗ്രവും പ്രായോഗികവുമായ പഠനരീതിയിലൂടെ നടത്തിവരുന്നു.

• കോഴ്സിന്റെ ദൈർഘ്യം: 4 വർഷം
• പ്രതിവർഷ പ്രവേശനം: 40 സീറ്റുകൾ
• സൂപ്പർ ന്യൂമററി സീറ്റുകൾ: 8 (പ്രധാനമന്ത്രിയുടെ പ്രത്യേക സ്കോളർഷിപ്പ് പദ്ധതിയായ PMSSS പ്രകാരം അനുവദിച്ചവ)