- (+91) 490 2399243 , (+91) 490 2399105
- nursingeducationmcc@mcc.kerala.gov.in
Choose Language :
Select your language
Choose Language :
Select your language
2022-ൽ സ്ഥാപിതമായ നഴ്‌സുമാർക്കും വിദ്യാർത്ഥികൾക്കുമുള്ള ഹോസ്റ്റൽ, തലശ്ശേരി മലബാർ ക്യാൻസർ സെന്ററിലെ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് സയൻസസ് ആൻഡ് റിസർച്ച്' ക്യാമ്പസിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഡോക്ടർമാർ, നഴ്‌സിംഗ് ഫാക്കൽറ്റി അംഗങ്ങൾ, നഴ്‌സിംഗ് ഓഫീസർമാർ, വിദ്യാർത്ഥികൾ, മറ്റ് ആരോഗ്യപ്രവർത്തകർ (സ്ത്രീകൾക്ക് മാത്രം) എന്നിവർക്ക് ഇവിടെ താമസസൗകര്യം ലഭ്യമാണ്. പെൺകുട്ടികൾക്കായുള്ള ഈ ഹോസ്റ്റൽ, സ്വകാര്യതയും വീടിന് സമാനമായ അന്തരീക്ഷവും ഉറപ്പുനൽകുന്നു. നാല് നിലകളിലായി ക്രമീകരിച്ചിരിക്കുന്ന ഈ ഹോസ്റ്റലിൽ, നഴ്സിംഗ് ഫാക്കൽറ്റി അംഗങ്ങൾ ബിഎസ്സി നഴ്സിംഗ് 3rd സെമസ്റ്റർ, 4th സെമസ്റ്റർ, മൂന്നും നാലും വർഷത്തെ വിദ്യാർത്ഥികളും ഹോസ്റ്റലിന്റെ താഴത്തെ നിലയിലും (ഗ്രൗണ്ട് ഫ്ലോർ), ഒന്നാമത്തെ നിലയിലുമായി (ഫസ്റ്റ് ഫ്ലോർ) താമസിക്കുന്നു. മറ്റുള്ളവർ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലായി താമസിക്കുന്നു. വിനോദങ്ങൾക്കായി ഒരു പ്രത്യേക ഇടം ഒന്നാം നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്.
തനിച്ച് താമസിക്കാവുന്നതും രണ്ടുപേർക്ക് ഒരുമിച്ച് താമസിക്കുവാനും ഉള്ള മുറികളാണ് ഇവിടെയുള്ളത്. വിശാലവും വായു സഞ്ചാരവും ഉള്ള മുറികൾ വിദ്യാർത്ഥികൾക്ക് പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ടെലിവിഷനും പത്രങ്ങളും ലഭ്യമായ ഒരു പൊതുമുറി (കോമൺ റൂം) ഹോസ്റ്റലിലുണ്ട്. കർശനമായ സുരക്ഷാ സംവിധാനങ്ങളുള്ള ഈ ഹോസ്റ്റലിൽ ഒരൊറ്റ പ്രവേശന കവാടം മാത്രമേയുള്ളൂ; കൂടാതെ സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ അനുമതിയില്ലാതെ ആർക്കും ഹോസ്റ്റൽ പരിസരത്തേക്ക് പ്രവേശിക്കാൻ കഴിയില്ല; പ്രവേശിക്കുന്നവരുടെ വിവരങ്ങൾ പ്രത്യേകം പരിശോധിക്കുകയും ചെയ്യുന്നു. ശുചിത്വമുള്ള മെസ്സിൽ പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്നു. വിദ്യാർത്ഥികൾക്കായി ഒരു കാന്റീനും ഇവിടെയുണ്ട്. ഓരോ മുറിയിലും 3 മുതൽ 4 വരെ വിദ്യാർത്ഥികൾ താമസിക്കുന്നു. ഓരോ മുറിയിലും 3 കട്ടിലുകൾ, ഒരു ഫാൻ, ഒരു മേശ, ഒരു കസേര എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

| പ്രഭാതഭക്ഷണം | രാവിലെ 07:00 – 08:00 |
| ഉച്ചഭക്ഷണം | ഉച്ചയ്ക്ക് 01:00 – 02:00 |
| ചായ ഇടവേള | വൈകുന്നേരം 05:00 – 06:00 |
| രാത്രിഭക്ഷണം | വൈകുന്നേരം 07:00 – 08:00 |