Choose Language :

Select your language

ആക്സസബിലിറ്റി സ്റ്റേറ്റ്മെന്റ്

വെബ് സൈറ്റിൽ പ്രവേശിക്കാൻ ഉപയോഗിയ്ക്കുന്ന ഉപകരണമോ, സാങ്കേതിക വിദ്യയോ, കഴിവോ എന്തുതന്നെയായാലും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസർച്ചിലെ (INSeR) ഡിപ്പാർട്ട്‌മെന്റിൻ്റെ വെബ്സൈറ്റ് എല്ലാ ഉപയോക്താക്കൾക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പാക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസർച്ചിലെ (INSeR) ഡിപ്പാർട്ട്‌മെൻ്റ് പ്രതിജ്ഞാബദ്ധമാണ്. സന്ദർശകർക്ക് പരമാവധി പ്രവേശനക്ഷമതയും ഉപയോഗക്ഷമതയും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. തത്ഫലമായി, മൊബൈൽ ഉപകരണങ്ങൾ, വാപ്പ് ഫോണുകൾ, PDA-കൾ എന്നിങ്ങനെയുള്ള വിവിധ ഉപകരണങ്ങളിൽ നിന്ന് ഈ വെബ്സൈറ്റ് കാണാൻ കഴിയും. ഈ വെബ്സൈറ്റിലെ എല്ലാ വിവരങ്ങളും ഭിന്ന ശേഷിയുള്ളവർക്ക് പ്രാപ്യമാകുന്നു എന്ന് ഉറപ്പാക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസർച്ചിലെ (INSeR) ഡിപ്പാർട്ട്‌മെൻ്റ് പരമാവധി ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ദൃശ്യപരമായി ഭിന്ന ശേഷിയുള്ള ഒരു ഉപയോക്താവിന് സ്ക്രീൻ റീഡറുകളും, മാഗ്നിഫയറുകളും പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈ വെബ്സൈറ്റ് സന്ദർശിക്കാൻ കഴിയും. ഈ വെബ്സൈറ്റിന്റെ എല്ലാ സന്ദർശകരെയും സഹായിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാനും, ഉപയോഗക്ഷമതയുടെയും, സാർവത്രിക രൂപകൽപ്പനയുടെയും തത്വങ്ങൾ പിന്തുടരാനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസർച്ചിലെ (INSeR) ഡിപ്പാർട്ട്‌മെൻ്റ് ലക്ഷ്യമിടുന്നു.